Headlines

കൊടകരയിൽ വീട് തകർന്ന് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

തൃശൂർ കൊടകരയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട് തകർന്നുവീണ് അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട മൂന്ന് പേർക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശികളായ രാഹുൽ (19), റുബേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. 40 വർഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടം ഇന്ന് രാവിലെയാണ് ഇടിഞ്ഞുവീണത്. ആകെ 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഒമ്പത് പേർ ഓടി രക്ഷപെടുകയായിരുന്നു. സംഭവ സ്ഥലത്ത് പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായില്ല. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്ന് തകരുകയായിരുന്നു. തൊഴിലാളികൾ ജോലിക്ക് പോകാൻ ഇറങ്ങുന്ന സമയത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്.

Leave a Reply