Headlines

കൈതി 2 ന്റെ ഭാഗമാകാൻ അനുഷ്‌ക ഷെട്ടി

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ തെന്നിന്ത്യൻ സൂപ്പർ നായിക എത്തുന്നു. കൈതി 2 ൽ അനുഷ്‌ക ഷെട്ടിയും ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. അനുഷ്‌ക ഷെട്ടി കൈതി 2 ൽ എത്തുന്നു എന്നതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ലെങ്കിലും ഇത് സംബന്ധിച്ച ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നു എന്നാണ് വിവരം.

സിനിമയുടെ നിർമാതാക്കൾ അനുഷ്‌കയുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. കൈതി 2 ൽ അനുഷ്‌ക ഗാങ്സ്റ്ററുടെ വേഷത്തിൽ ആയിരിക്കും എത്തുകയെന്നാണ് അഭ്യുഹങ്ങൾ. ലോകേഷ് – കാർത്തി കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം കൈതിയുടെ രണ്ടാം ഭാഗം സംബന്ധിച്ച് പലതരത്തിൽ ചർച്ചകൾ സിനിമ മേഖലയിൽ പുരോഗമിക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട്. റിപ്പോർട്ടുകൾ ശരിയായാൽ 2013 ൽ പുറത്തിങ്ങിയ അലക്സ് പാണ്ഡ്യന് ശേഷം കാർത്തിയും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രമായിരിക്കും കൈതി 2.

അതേസമയം, ലോകേഷ് കനകരാജ് – രജനീകാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രമായ കൂലി ഉടൻ തീയേറ്ററുകളിലെത്തും. വമ്പൻ താര നിര അണി നിരക്കുന്ന ചിത്രം 2025 ഓഗസ്റ്റ് 14 ന് പ്രദർശനത്തിനെത്തും. ഇതിന് ശേഷമായിക്കും കാർത്തി നായകനാകുന്ന കൈതി 2ന്റെ വർക്കുകൾ ആരംഭിക്കുക.

Leave a Reply