ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി തടഞ്ഞു. മുൻകൂർ ജാമ്യ ഹർജിയിൽ മറുപടി സമർപ്പിക്കാൻ സർക്കാർ വീണ്ടും സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോടതി നടപടി
കേസിൽ മൊബൈൽ ഫോൺ വിവരങ്ങൾക്ക് അപ്പുറം വേറെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. രണ്ടും നാലും പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ അറിയിച്ചു.കേസ് ജൂലൈ 3ലേക്ക് മാറ്റിയ കോടതി, അന്വേഷണത്തിന് ശേഖർ കുമാർ സഹകരിക്കണമെന്നും നിർദ്ദേശിച്ചു.

