Headlines

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ: സിൻഡിക്കേറ്റിന്റെ നടപടി നിയമവിരുദ്ധമെന്ന് വൈസ് ചാൻസലർ

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് കാണിച്ച് വൈസ് ചാൻസലർ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. സിൻഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നൽകിയെന്നും വി.സിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്ന് രാവിലെയാണ് ചാൻസലർ കൂടിയായ ഗവർണർ സർവകലാശാലയുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശം നൽകിയത്.

അതേസമയം, സസ്‌പെൻഡ് ചെയ്തതിനെതിരെ കേരള സർവകലാശാല രജിസ്ട്രാർ നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി. ഹരജി പിൻവലിക്കുന്നതായി രജിസ്ട്രാർ കോടതിയെ അറിയിച്ചു. വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം കോടതിയെ വിമർശിച്ചുള്ള സിൻഡിക്കേറ്റ് അംഗം ആർ.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സ്വമേധയാ നടപടിയെടുക്കുമെന്ന് ഹൈക്കോടതി വക്തമാക്കി.

Leave a Reply