Headlines

കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം രൂക്ഷം; വിസിയുടെ മുറി കൈയേറാൻ ശ്രമം

കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐയുടെ പ്രതിഷേധം രൂക്ഷമായി തുടരുന്നു. സർവകലാശാല ആസ്ഥാനം പ്രവർത്തകർ വളഞ്ഞു. ഗവർണറും സർവകലാശാലയുടെ ചാൻസലറുമായ രാജേന്ദ്ര ആർലേകറിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയുമായാണ് നൂറുകണക്കിന് എസ്എഫ്‌ഐ പ്രവർത്തകർ ആസ്ഥാനമന്ദിരത്തിലേക്ക് തെരച്ചുകയറിയത്. പൊലീസ് പ്രതിരോധം മറികടന്ന് പ്രവർത്തകർ സെനറ്റ് ഹാളിലേക്കും വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള ശ്രമവും തുടരുകയാണ് .

എസ്എഫ്‌ഐയുടെ പ്രതിഷേധം പ്രതിരോധിക്കാനുള്ള നീക്കം പാളിയതോടെയാണ് പ്രവർത്തകർ ഉള്ളിൽ കടന്നത്. സർവകലാശാല കെട്ടിടത്തിന്റെ ജനലുകൾ വഴി ചിലർ ഉള്ളിൽ കടന്ന് വാതിലുകൾ തുറന്നാണ് മറ്റുള്ളവരെ ഉള്ളിലേക്ക് കടത്തിവിട്ടത്.വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴി പ്രവർത്തകർ ഉപരോധിച്ചിരിക്കുകയാണ്. ജീവനക്കാരടക്കം ഉള്ളിൽ കുടുങ്ങിയ അവസ്ഥയിലാണ്. ആർക്കും പുറത്തേക്ക് പോകാനാകാത്ത സ്ഥിതിയാണുള്ളത്

Leave a Reply