Headlines

കേരള പ്രീമിയർ ലീഗ്: നാളെ ഫ്രാഞ്ചൈസി മീറ്റ്, താരലേലം ജൂലൈ അഞ്ചിന്

കേരള പ്രീമിയർ ലീഗ് രണ്ടാം സീസൺ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ ഏഴ് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഇതിന് മുന്നോടിയായി ഇന്ന് തിരുവനന്തപുരത്ത് ഫ്രാഞ്ചൈസി മീറ്റ് നടക്കും.

ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുടമകൾ മീറ്റിൽ പങ്കെടുക്കും. ജൂലൈ അഞ്ചിനാണ് താരലേലം. സച്ചിൻ ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്‌ലേഴ്സാണ് നിലവിലെ ചാമ്പ്യൻമാർ. ഏരീസ് കൊല്ലം ഫൈനലിൽ ആറു വിക്കറ്റിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ തോൽപിച്ചു.

കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ ആവേശം നിറഞ്ഞുനിൽക്കുമ്പോഴാണ് ഐപിഎൽ മാതൃകയിൽ കെസിഎ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രണ്ടാം പതിപ്പ് ആരംഭിക്കുന്നത്. ലീഗ് വൻ വിജയമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷൻ. നടൻ മോഹൻലാൽ ആണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ. ഫെഡറൽ ബാങ്ക് ആണ് ടൈറ്റിൽ സ്പോൺസർ.

Leave a Reply