കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് കാലാവധി ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
ബെംഗളൂരു – തിരുവനന്തപുരം നോർത്തിന് ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനുകളാണ് സമയം നീട്ടിയത്. അതേസമയം, ‘അനന്തപുരി എക്‌സ്പ്രസ്’ സർവീസിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
- ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06555 ഡിസംബർ 26 വരെ നീട്ടി. (13 അധിക സർവിസുകൾ)
- തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു ശനിയാഴ്ചകളിൽ സർവിസ് നടത്തുന്ന ട്രെയിൻ നമ്പർ 06556 ഡിസംബർ 28 വരെ നീട്ടി. (13 അധിക സർവിസുകൾ)
- ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06523 ഡിസംബർ 29 വരെ നീട്ടി. (15 അധിക സർവിസുകൾ)
- ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06547 ഡിസംബർ 24 വരെ നീട്ടി. (15 അധിക സർവിസുകൾ)
- തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06548 ഡിസംബർ 25 വരെ നീട്ടി. (15 അധിക സർവിസുകൾ)
- ഇതുവരെയുണ്ടായിരുന്ന സ്റ്റോപ്പുകളും സമയക്രമവും അനുസരിച്ചാണ് ട്രെയിൻ സർവീസ് നടത്തുക. ട്രെയിനുകളിൽ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
- തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു ചൊവാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06524 ഡിസംബർ 30 വരെ നീട്ടി. (15 അധിക സർവിസുകൾ)
അനന്തപുരി എക്‌സ്പ്രസ് സർവിസിൽ മാറ്റം
20635 ചെന്നൈ എഗ്മാർ-കൊല്ലം അനന്തപുരി എക്‌സ്പ്രസ് സെപ്തംബർ 18 മുതൽ നവംബർ 10 വരെ താംബരം സ്റ്റേഷനിൽ നിന്ന് രാത്രി 8.20നായിരിക്കും സർവീസ് ആരംഭിക്കുക.
തിരികെയുള്ള 20636 കൊല്ലം-ചെന്നൈ എമ്മോർ അനന്തപുരി എക്‌സ്പ്രസ് സെപ്തംബർ 17 മുതൽ നവംബർ 9 വരെ രാവിലെ 5.20ന് താംബരത്ത് സർവീസ് അവസാനിപ്പിക്കും.

