കേരളത്തിന് രണ്ട് പുതിയ റെയിൽ പദ്ധതികൾ കൂടി അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ-അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ- പറളി ബൈപാസ് എന്നീ പദ്ധതികൾക്കാണ് അനുമതിയായിരിക്കുന്നത്. സംസ്ഥാനത്തെ ഗതാഗതം എളുപ്പമാക്കുന്നതാണ് രണ്ട് പദ്ധതികളെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ് ഗോപി വിവരങ്ങൾ പങ്കുവെച്ചത്.ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനായി(12.66 കി.മീ) 324.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈനിനായി (1.80 കി.മീ) 163.57 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കേരളത്തിന് രണ്ട് പുതിയ റെയിൽ പദ്ധതികൾ

