കേരളത്തിന് നാല് പുതിയ ട്രെയിൻ സർവീസുകൾ അനുവദിച്ചു.
പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയ്‌നുകളിലെ മൂന്ന് സർവീസുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമടക്കം നാലു പുതിയ ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുന്നത്. 23നു തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സർവീസുകൾ ഫ്‌ലാഗ് ഓഫ് ചെയ്യും.കേരളത്തിന്റെ നാലും തമിഴ്നാടിന്റെ രണ്ടും ട്രെയ്‌നുകളാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്.
പുതിയതായി അനുവദിച്ച ട്രെയ്‌നുകൾ:
- തിരുവനന്തപുരം – താംബരം
- തിരുവനന്തപുരം – ഹൈദരാബാദ്
- നാഗർകോവിൽ – മംഗളൂരു
- ഗുരുവായൂർ – തൃശൂർ പാസഞ്ചർ
ഗുരുവായൂർ-തൃശൂർ പ്രതിദിന പാസഞ്ചർ വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 8.10ന് തിരിച്ച് 8.45ന് ഗുരുവായൂരിലെത്തും.
നാഗർകോവിൽ – ചർലാപ്പള്ളി, കോയമ്പത്തൂർ – ധൻബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്നാടിന് ലഭിച്ച സർവീസുകൾ.
ഷൊർണൂർ – നിലമ്പൂർ പാത വൈദ്യുതീകരിക്കാനുള്ള നിർദേശവും റെയ്ൽവേ പാസാക്കിയിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

