കേന്ദ്ര ബജറ്റിൽ കേരളത്തിന് കാര്യമായ പരിഗണന ലഭിച്ചില്ലെന്ന പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ സെമികണ്ടക്ടർ മിഷൻ 2.0 കൊണ്ട് എന്ത് മാറ്റം സൃഷ്ടിക്കുമെന്ന് വിശദീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ത്യ സെമികണ്ടക്ടർ മിഷന് വേണ്ടി അനുവദിച്ച 40,000 കോടി രൂപയാണ് ചെലവഴിച്ചത്. സെമികണ്ടക്ടർ മിഷൻ 2.0 പ്രാബല്യത്തിൽ വരുന്നതോടെ ആഗോളതലത്തിൽ വിശ്വസിക്കാൻ കഴിയുന്നൊരു പങ്കാളിയായി ഇന്ത്യ മാറുമെന്നും ചിപ്പ് രൂപകൽപ്പനയിലും ഗവേഷണത്തിലും മികവുള്ള ലോകോത്തര പ്രതിഭകൾ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ. അതിവേഗം വളരുന്ന കൂറ്റൻ ആഭ്യന്തര വിപണിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം. നമ്മുടെ ഈ കരുത്തുകൾ ശരിയായി പ്രയോജനപ്പെടുത്തിയാൽ, ഈ സാങ്കേതിക മുന്നേറ്റത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
‘മറ്റ് രാജ്യങ്ങൾ ശതകോടിക്കണക്കിന് ഡോളറുകൾ ചെലവഴിക്കുമ്പോൾ, ഇന്ത്യ സെമികണ്ടക്ടർ മിഷന് വേണ്ടി അനുവദിച്ച 40,000 കോടി രൂപയുടെ അധികവിഹിതം എത്രത്തോളം ഫലപ്രദമാകും? 🤔
2021 ഡിസംബറിൽ ഈ മിഷന് തുടക്കം കുറിച്ച പ്രാരംഭകാലം ഇന്നും എന്റെ ഓർമ്മയിലുണ്ട്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 76,000 കോടി രൂപ ഈ ദൗത്യത്തിനായി നീക്കിവെച്ചപ്പോഴും സമാനമായ സംശയങ്ങൾ ഉയർന്നിരുന്നു.

