സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണക്കേസിൽ യൂട്യൂബർ കെ എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ ആക്കുളത്തെ വീട്ടിൽ നിന്നുമാണ് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഷാജഹാനെ കസ്റ്റഡിയിലെടുത്തത്
കെ എം ഷാജഹാനെതിരെ കെ ജെ ഷൈൻ നൽകിയ പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഇന്ന് ഉച്ചയോടെയായിരുന്നു ഷാജഹാനെതിരെ കെ ജെ ഷൈൻ എറണാകുളം റൂറൽ സൈബർ പൊലീസിൽ പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ എം ഷാജഹാൻ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി

