Headlines

കെനിയ ബസ് അപകടം: ജസ്‌നയുടെയും മകൾ റൂഹിയുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ 28 അംഗ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് മരിച്ച 5 മലയാളികളിൽ തൃശ്ശൂർ സ്വദേശിനിയായ ജസ്നയുടെയും മകൾ റൂഹി മെഹ്‌റിന്റെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫും എത്തും.അപകടത്തിൽ ഹനീഫിനും പരിക്കേറ്റിരുന്നു .

ഖത്തറിലുള്ള ഒരു ട്രാവൽ ഏജൻസി മുഖേനെയാണ് സംഘം വിനോദയാത്രയ്ക്ക് പോയത്. സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറഞ്ഞായിരുന്നു അപകടം.വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് മലയാളികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആനും (41) മകൾ ടൈറ റോഡ്വിഗസും (7) എന്നിവരാണ് മരിച്ച മറ്റു മലയാളികൾ.

Leave a Reply