ഇനി കെഎസ്ആർടിസിയിൽ ചിക്കിംഗ് ചിക്കിങ്ങും . ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ഓർഡർ ചെയ്താൽ ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യും. വോൾവോ, എയർ കണ്ടീഷൻ ബസുകളിലെ സേവനം നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. നാളെ 5 വാഹനങ്ങളിൽ ആദ്യം സർവീസ് തുടങ്ങും. 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച റി രജിസ്ട്രഷൻ ഫീസിൽ 50 ശതമാനം സംസ്ഥാന സർക്കാർ കുറവ് വരുത്തയതായും മന്ത്രി പറഞ്ഞു. 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കാണ് റീ രജിസ്ട്രഷൻ. ഇങ്ങനെ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഇല്ലെന്നാണ് ആദ്യം കരുതിയത്. നാലിരട്ടി വരെയാണ് കേന്ദ്രം വർധിപ്പിച്ചത്. അധികാരം ഉണ്ടെന്ന് കണ്ടാണ് തീരുമാനമെന്നും മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞു
കെഎസ്ആർടിസിയിൽ ഇനി ചിക്കിംഗ് ചിക്കിങ്ങും ;ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ബസ്സിനുള്ളിൽ ഭക്ഷണം ലഭിക്കും;

