ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഗുദ്ദർ വനമേഖലയിൽ തുടരുന്ന ഏറ്റുമുട്ടലിൽ മറ്റൊരു ഭീകരനെയും സൈന്യം വധിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി.വധിക്കപ്പെട്ടവരിൽ ഒരാൾ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന റഹ്‌മാൻ ആണെന്ന് സൈന്യം സ്ഥിരീകരിച്ചു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഒരു ജവാന്റെ ആരോഗ്യനില ഗുരുതരമാണ്.
രഹസ്യവിവരത്തെ തുടർന്ന് സൈന്യം, സിആർപിഎഫ്, പോലീസ് സംയുക്തമായി വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സ്ഥലത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സ്ഥലത്ത് ഭീകരർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യവും സിആർപിഎഫും പൊലീസും നടത്തിയ സംയുക്ത നീക്കത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

