കുവൈത്തിലെ എക്‌സ്‌ചേഞ്ച് കമ്പനികൾ വഴി പണമിടപാട് നടത്തുന്നവർക്കായി പുതിയ നിയന്ത്രണം ഏർപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്. എക്‌സ്‌ചേഞ്ചുകൾക്ക് പ്രതിദിനം ഉപഭോക്താക്കളിൽ നിന്ന് സ്വീകരിക്കാവുന്ന പരമാവധി തുക 3,000 ദീനാറിൽനിന്ന് 1,000 ദീനാറായി കുറച്ചു.
വിദേശ പണമയക്കൽ, കറൻസികളുടെ വാങ്ങലും വിൽപ്പനയും ഉൾപ്പെടെ എല്ലാ ഇടപാ ടുകൾക്കും പുതിയ പരിധി ബാധകമാണ്.
ഇനിമുതൽ 1,000 ദിനാറിന് മുകളിലുള്ള ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ട് വഴിയുള്ള ട്രാൻസ്ഫർ, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ സെൻട്രൽ ബാങ്ക് അംഗീകരിച്ച മറ്റ് ഡിജിറ്റൽ പേയ്മെന്റ് രീതികൾ ഉപയോഗിക്കണം. പണമയക്കുന്ന ആകെ തുകയ്ക്ക് സെൻട്രൽ ബാങ്ക് പരിധി ഏർപ്പെടുത്തിയിട്ടില്ല. പണമായി കൈമാറുന്നതിന് മാത്രമാണ് നിയന്ത്രണം.പണമിടപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തടയൽ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദധ നസഹായം എന്നിവ ചെറുക്കനാണ് സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നത് എന്ന് അധികൃതർ അറിയിച്ചു

