Headlines

കുവൈത്തിൽ വൻ ലഹരി വേട്ട:നാല് ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു

കുവൈറ്റിൽ വൻ ലഹരി വേട്ട. ജലശുദ്ധീകരണ പൈപ്പുകൾക്കുള്ളിൽ ഒളിപ്പി നിലയിൽ 4 ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷനും ജനറൽ ഫയർ ഫോഴ്‌സും ചേർന്നാണ് കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തത്.ഏകദേശം 12 ദശലക്ഷം കുവൈത്ത് ദിനാർ വില വരുമിത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മറ്റൊരു പ്രതി വിദേശത്താണ്. വ്യക്തിയെ പിടികൂടി നിയമനടപടികൾ ആരംഭിക്കുന്നതിന് വിദേശ രാജ്യത്തെ ഡ്രഗ് കൺട്രോൾ ഏജൻസിയുമായി ഏകോപനം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Leave a Reply