Headlines

കുവൈത്തിൽ റമസാനിൽ പകൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നത് നിയമവിരുദ്ധം

കുവൈത്തിൽ റമസാനിൽ പകൽസമയത്ത് പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധം. വ്രതസമയങ്ങളിൽ പൊതുസ്ഥലത്ത് മനഃപൂർവം ഭക്ഷണം കഴിക്കുന്നവർക്ക്100 ദിനാർ (29,572 രൂപ) പിഴയോ ഒരു മാസം വരെ തടവോ അല്ലെങ്കിൽ ഇവ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും വിശുദ്ധ മാസത്തിന്റെ പവിത്രതയെ ബഹുമാനിച്ച് സ്വദേശികളും വിദേശികളും നിയമം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. റമസാൻ പകൽ സമയത്ത് പരസ്യമായി ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും സ്ഥാപനങ്ങളും രണ്ട് മാസം വരെ അടച്ചുപൂട്ടുമെന്നും മുന്നറിയിപ്പുണ്ട്. രോഗികൾ, യാത്രക്കാർ തുടങ്ങിയവർക്ക് നോമ്പ് നോൽക്കാതിരിക്കാൻ അനുവാദമുണ്ടെങ്കിലും അവർ സ്വകാര്യമായാണ് ഭക്ഷണം കഴിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.

Leave a Reply