Headlines

കുറഞ്ഞ വിലയില്‍ പ്രീമീയം ഫീച്ചറുകളുമായി പിക്‌സല്‍ 10എ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഗൂഗിളിന്റെ പിക്‌സല്‍ 10എ വിപണിയില്‍ അവതരിപ്പിച്ചു. മധ്യനിര സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇഷ്ടപ്പെടുന്ന ഫോണാണിത്. പിക്സല്‍ 10എ ബേസ് വേരിയന്റ് 49,999 രൂപയ്ക്ക് ലഭ്യമാകും.പിക്സല്‍ 9എ മോഡലിനെ അനുസ്മരിപ്പിക്കുന്നതാണ് പിക്സല്‍ 10എയുടെ നിര്‍മ്മാണ രീതിയെന്ന് കമ്പനി പറയുന്നു. കൂടുതല്‍ ഈടുനില്‍ക്കുന്ന ഗൊറില്ല ഗ്ലാസ് 7i, അലുമിനിയം ഫ്രെയിം, പ്ലാസ്റ്റിക് ബാക്ക് എന്നിവ പ്രത്യേകതകളാണ്. 5,100mAh ബാറ്ററിയോടെ വരുന്ന ഫോണ്‍ വേഗതയേറിയ ചാര്‍ജിംഗ് ഉറപ്പാക്കുന്നു. 30W വയര്‍ഡ്, 10W വയര്‍ലെസ് ചാര്‍ജിങ്ങോടെയാണ് ഫോണ്‍ വരുന്നത്. 6.3 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയുള്ള ഫോണില്‍ 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ട്.

പിക്സല്‍ 10എ ഫോണില്‍ കഴിഞ്ഞ വര്‍ഷത്തെ പിക്സല്‍ 9എയില്‍ കണ്ട പ്രൊസസര്‍ ടെന്‍സര്‍ ജി4 ആണുള്ളത്. ഒപ്പം 8ജിബി റാമും. കഴിഞ്ഞ വര്‍ഷത്തെ പിക്സല്‍ 9എ മോഡലില്‍ കണ്ട അതേ ഇരട്ട പിന്‍ കാമറ സിസ്റ്റമാണ് പിക്സല്‍ 10എയിലും ഉള്ളത്. 48എംപി പ്രധാന കാമറ, 13എംപി അള്‍ട്രാ വൈഡ് എന്നിവ പിന്നിലും, 13എംപി സെല്‍ഫി കാമറയും നല്‍കിയിരിക്കുന്നു.

Leave a Reply