Headlines

കുഫോസ് വിസി ബിജു കുമാറിനെതിരെ മന്ത്രി വി ശിവൻ കുട്ടി

ആർഎസ്എസ് പരുപാടിയിൽ പങ്കെടുത്ത കുഫോസ് വിസി ബിജു മാറിനെതിരെ മന്ത്രി വി ശിവൻ കുട്ടി. ആർഎസ്എസിൻറ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് പോകേണ്ട കാര്യമില്ല,ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ കാര്യം തീരുമാനിക്കണം എന്നാണ് മന്ത്രി പറഞ്ഞത്.

‘ഗവർണർ വളരെ ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്.ആർഎസ്എസിൻറെ പരിപാടിക്ക് പോകുന്നവരെയൊന്നും ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ല. അത് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. സർക്കാർ പ്രതിനിധി സർക്കാരിൻറെ അനുവാദമില്ലാതെ പരുപാടികളിൽ പങ്കെടുത്താൽ സർക്കാർ സ്ഥാനത്തുനിന്ന് അയാളെ മാറ്റണം’ എന്നാണ് ശിവൻകുട്ടി പറഞ്ഞത്.

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിലും മന്ത്രി പ്രതികരിച്ചു. അരമനയിൽ കയറിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമോ,ക്രിസ്യാനികളെയും മുസ്ലീംങ്ങളേയും പൂർണമായും നീക്കംചെയ്യാനുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്കെതിരെ ഇത്തരം അതിക്രമ ഉണ്ടാകുനെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയോട് പരാതി നൽകുന്നതിന് പോലുമുള്ള ധൈര്യം ഈ തിരുമേനിമാർ കാണിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply