കുന്നംകുളം പൊലീസ് കസ്റ്റഡി മർദനത്തിൽ മുൻപൊലീസ് ഡ്രൈവർ സുഹൈറിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് മർദനത്തിനിരയായ യൂത്ത് കോൺ?ഗ്രസ് നേതാവ് വി എസ് സുജിത്ത് ഹർജി നൽകി. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. നിലവിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ് സുഹൈർ. നേരത്തെ മറ്റ് 4 പൊലീസ് ഉദ്യോ?ഗസ്ഥരെ പ്രതികളാക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. 5 പൊലീസുകാർക്കും എതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സുജിത്ത്. എസ്‌ഐ നൂഹ്‌മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്‌പെൻഷൻ നൽകിയിരിക്കുന്നത്. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഐ ജി തലത്തിലെ വകുപ്പ്തല പുനരന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് 2023 ഏപ്രിൽ അഞ്ചിന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് ഏൽക്കേണ്ടി വന്ന ക്രൂര മർദ്ദനത്തിൻറെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. രണ്ടു കൊല്ലം പൊലീസ് പൂഴ്ത്തിവെച്ച സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പ്രകാരം നൽകേണ്ടിവന്നപ്പോൾ പുറത്തുവന്നത് സ്റ്റേഷനിൽ അരങ്ങേറിയ ക്രൂരതയുടെ നേർ ചിത്രമാണ്. മർദ്ദനത്തിൽ സുജിത്തിന് കേൾവിശക്തി നഷ്ടമായിരുന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സുഹ്‌മാൻ, സിപിഒ മാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചത്.
ചൊവ്വല്ലൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ ആ വഴി വന്ന പൊലീസ് സംഘം മർദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതോടെ സുജിത്തിനെ സ്റ്റേഷനിലെത്തിച്ചു മർദിച്ചു. മദ്യപിച്ചു പ്രശ്‌നമുണ്ടാക്കി, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെ എന്ന് കണ്ടെത്തിയുതോടെ കോടതി ജാമ്യം അനുവദിച്ചു. പിന്നീട് നടത്തിയ വിശദപരിശോധനയിൽ പൊലീസ് ആക്രമണത്തിൽ സുജിത്തിന് കേൾവിക്ക് തകരാറുണ്ടെന്ന് കണ്ടെത്തി.

