കോട്ടയം പാമ്പാടിയിൽ സ്‌കൂൾ വിട്ടു വന്ന കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി പൊതുവഴിയിൽ അപകടകരമായി യാത്ര നടത്തിയ പിതാവിനെതിരെ പോലീസ് കേസെടുത്തു.തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്‌കൂൾ വിട്ടു വന്ന കുട്ടികളെ സ്‌കൂൾ യൂണിഫോമിൽ തന്നെ ബോണറ്റിലിരുത്തിയായിരുന്നു യാത്ര. റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പാമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ജ്യോതിഷിനെ തിരിച്ചറിയുകയും അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയുമായിരുന്നു
കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായ യാത്ര; പിതാവിനെതിരെ പോലീസ് കേസ്

