കാവിക്കൊടിയേന്തിയ ഭാരതാംബക്ക് മുന്‍പില്‍ വിളക്ക് കൊളുത്തിയ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ പ്രമീളക്കെതിരെയാണ് നടപടി. പ്രമീളയെ ലോക്കൽ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് മാറ്റി. ചടങ്ങില്‍ രാജ്യസഭ എം പി സദാനന്ദനെ പ്രമീളയാണ് ആദരിച്ചത്.
സെപ്റ്റംബര്‍ മൂന്നിനാണ് ഈ പരിപാടി നടന്നത്. നിര്‍മിച്ച് നല്‍കിയ വീട് കൈമാറുന്ന സേവാഭാരതിയുടെ ചടങ്ങില്‍ വെച്ചാണ് പ്രമീള ഭാരതാംബക്ക് മുന്നില്‍ വിളക്ക് കൊളുത്തിയത്. കൂടാതെ ബിജെപി എംപിയെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റിയിലേക്കാണ് സിപിഎം തരംതാഴ്ത്തിയത്.

