കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരേ പൊലീസ് നിരോധനം ഏർപ്പെടുത്തി. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി പൊലീസ് നോട്ടീസ് പുറത്തിറക്കിയത് സർവകലാശാലയുടെ പ്രധാന കെട്ടിടങ്ങൾ, പരീക്ഷ ഭവൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുടങ്ങിയവയുടെ 200 മീറ്റർ ചുറ്റളവിൽ ഇനി മുതൽ സമരങ്ങൾ നടത്തുന്നത് അനുവദനീയമല്ല. ഈ നിർദേശം ലംഘിച്ചാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ കാലിക്കറ്റ് സർവകലാശാലയിൽ വിസിക്കെതിരായി എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു. കൂടാതെ വീണ്ടും പ്രതിഷേധം തുടരുമെന്ന സൂചനയും എസ്എഫ്‌ഐ നൽകികിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഉത്തരവിറക്കിയിരിക്കുന്നത്.

