രാജ്യത്ത് കാലാവസ്ഥ മാറ്റങ്ങൾക്ക് സാധ്യതയുള്ളതിനാൽ തൊഴിലുടമകൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ സമയങ്ങളിൽ മുൻകരുതൽ സ്വീകരിക്കുകയും ആരോഗ്യ-സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാൽ, കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് മന്ത്രാലയം കൂടുതൽ വിവരങ്ങൾ നൽ കിയിട്ടില്ല. അതേസമയം, വടക്കു പടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റ് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലാവസ്ഥ മാറ്റം; തൊഴിലുടമകൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം

