Headlines

കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിൽ തീപിടിത്തം

പാലക്കാട് കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിൽ തീപിടിത്തം.ഹെക്ടർ കണക്കിനു പ്രദേശത്തെ പുല്ലും കാട്ടുചെടികളും കത്തിനശിച്ചു. ഇന്ന് വൈകിട്ട് അഞ്ചിനാണ് തീപിടിത്തം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. രാത്രിയിലും തീ പടർന്നുകൊണ്ടിരിക്കുകയാണ്. ശക്തമായ കാറ്റും വീശുന്നുണ്ട്. ഉദ്യോഗസ്ഥർ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

Leave a Reply