കാഞ്ഞങ്ങാട് പടന്നക്കാട് പീഡന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. കുടക് സ്വദേശി സൽമാനെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതി മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി വിധിച്ചു.
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പി.എം സുരേഷാണ് കേസിൽ വിധി പറഞ്ഞത്. ശനിയാഴ്ച കേസ് പരിഗണിച്ച കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ സലീമിന്റെ സഹോദരി സുഹൈബയെയും കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ഇവർക്ക് ഒരു ദിവസം തടവും 1000 രൂപ പിഴയും കോടതി വിധിച്ചു.
2024 മെയ് 15ന് പുലർച്ചയായിരുന്നു കേസ് ആസ്പദമായ സംഭവം . ക്ഷീരകർഷകനായ കുട്ടിയുടെ മുത്തച്ഛൻ അതിരാവിലെ വാതിൽ ചാരിവെച്ച് പാൽ കറക്കാനായി പോയ സമയത്ത് ഒളിഞ്ഞിരുന്ന പ്രതി വീടിനകത്തു കടന്ന് ഉറങ്ങിക്കിടന്ന 10 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

