Headlines

കള്ളപ്പണക്കേസ്: അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

വ്യവസായ പ്രമുഖനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനിയുടെ ഡൽഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന വിവരം.വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 35 ഇടങ്ങളിലായി 50 സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. 25ൽ അധികംപേരെ ചോദ്യം ചെയ്തു.കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും, ആവശ്യമായ രേഖകളും തെളിവുകളും ഇവിടങ്ങളിൽ നിന്നു സ്വീകരിച്ചിരിക്കുന്നതായും ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.

Leave a Reply