കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പത്താം ബ്ലോക്ക് സി ഡിവിഷനിലെ 12-ാം നമ്പർ സെല്ലിന്റെ ഭിത്തിയിലാണ് ഫോൺ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിൽ പ്രതിദിനം നടത്തുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അന്വേഷിക്കുന്നതിന് വേണ്ടി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി. ഇന്നലെയും മിനിഞ്ഞാന്നുമായാണ് കണ്ണൂർ സെൻട്രൽ ജയിലിലെത്തി തങ്ങളുടെ പരിശോധനകൾ പൂർത്തീകരിച്ചത്. അതിനിടെയാണ് വീണ്ടും മൊബൈൽ ഫോൺ പിടികൂടിയത്.

