Headlines

കണ്ണൂർ സെൻട്രൽ ജയിലിൽ പത്രക്കെട്ട് എടുക്കാൻ പോയ കുറ്റവാളി തടവ് ചാടി; ബൈക്കിൽ കയറി രക്ഷപ്പെട്ടു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ലഹരി മരുന്ന് കേസിലെ പ്രതി ജയിൽ ചാടി. കൊയ്യോട് സ്വദേശി ഹർഷാദ് ആണ് പൊലീസിനെ വെട്ടിച്ച് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോകുന്നതിനിടെയാണ് സംഭവം.

മറ്റൊരാളുടെ ബൈക്കിന്റെ പിറകിൽ കയറിയാണ് പോയത്. മയക്കുമരുന്ന് കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഹർഷാദ്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്തംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദഗ്ദ്ധമായി ജയിൽ ചാടിയത്.

Leave a Reply