Headlines

കണ്ണുതള്ളി ഉപഭോക്താക്കൾ; സ്വർണവില കുതിച്ചുകയറുന്നു

കേരളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയർന്നു. പവന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 600 രൂപ ഉയർന്നതോടെ സ്വർണവില വീണ്ടും 72000 കടന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,800 രൂപയാണ്. ജൂൺ ഏഴ് മുതൽ 10 വരെ 1480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്നലെയും ഇന്നുമായി 1240 രൂപയാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80 രൂപ ഉയർന്നു. ഇന്നത്തെ വില 9100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 65 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7465 രൂപയാണ്.

Leave a Reply