മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്.
സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്.മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് അഭിമുഖത്തിൽ ഉള്ളതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിന്റെ ടീസറിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്

