ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ടോസ് നഷ്ടം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലി ഇന്ത്യയെ ഫീല്‍ഡിംഗിനയച്ചു. ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 39 റണ്‍സെടത്തിട്ടുണ്ട്. അലീസ ഹീലി (26), ജോര്‍ജിയ വോള്‍ (10) എന്നിവരാണ് ക്രീസില്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്. ഇന്ന് ജയിക്കുന്നുവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഓസ്‌ട്രേലിയ: അലിസ്സ ഹീലി (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), ജോര്‍ജിയ വോള്‍, എല്ലിസ് പെറി, ബെത്ത് മൂണി, ഗ്രേസ് ഹാരിസ്, ആഷ്ലീ ഗാര്‍ഡ്നര്‍, തഹ്ലിയ മഗ്രാത്ത്, ജോര്‍ജിയ വെയര്‍ഹാം, അലാന കിംഗ്, കിം ഗാര്‍ത്ത്, മേഗന്‍ ഷട്ട്.
ഇന്ത്യ : പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), രാധ യാദവ്, അരുന്ധതി റെഡ്ഡി, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, രേണുക താക്കൂര്‍.

