Headlines

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക സമ്മേളനമില്ല; ശൈത്യകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ

പാകിസ്ഥാനെതിരെ സ്വീകരിച്ച സൈനിക നടപടി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജ്ജിജു അറിയിച്ചു. ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെയാകും സമ്മേളനം നടക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ശൈത്യകാല സമ്മേളന തീയതി തീരുമാനിച്ചതെന്ന് മന്ത്രി കിരൺ റിജ്ജിജു അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ശൈത്യകാല സമ്മേളന തീയതി കേന്ദ്രസർക്കാർ പുറത്തു വിട്ടത്.

Leave a Reply