Headlines

ഓണത്തിരക്ക്; താമരശ്ശേരി ചുരത്തിൽ 3 ദിവസത്തേക്ക് നിയന്ത്രണം

ഓണത്തിരക്ക് പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും വ്യൂ പോയിൻറിൽ കൂട്ടം കൂടി നിൽക്കരുതെന്നും പൊലീസ് സന്ദർശകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗത തടസം നേരിട്ടിരുന്നു. തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

തുടർന്ന് ഓഗസ്റ്റ് 31 ന് മൾട്ടിആക്സിൽ വാഹനങ്ങൾക്കും പ്രവേശനാനുമതി നൽകിയിരുന്നു. എന്നാൽ ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചിരുന്നു. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ചുരം വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിർത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു.

Leave a Reply