കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മുക്കം സ്വദേശിയായ ബാബുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിക്ക് പ്രാദേശികതലത്തിൽ ആർഎസ്എസുമായി ബന്ധമുണ്ടെന്നും സജീവ പ്രവർത്തകനാണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ബാബുരാജിനെ റിമാൻഡ് ചെയ്തു.
ഒൻപതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

