Headlines

ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് വാളയാർ കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ

വാളയാറിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി 24 വയസുള്ള അരുൺ പ്രസാദാണ് അറസ്റ്റിലായത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ വിവിദമായ വാളയാർ അട്ടപ്പളത്ത് സഹോദരിമാർ മരിച്ച കേസിലെ അഞ്ചാംപ്രതി കൂടിയാണ് പിടിയിലായ അരുൺപ്രസാദ്.

Leave a Reply