നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസമ്പര്‍ക്കം നടത്തുകയാണ് സിപിഎം. അതിനിടെയാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബി വീട് സന്ദര്‍ശനം നടത്തിയ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭക്ഷണം കഴിച്ച പാത്രം ആ വീട്ടിലെ അടുക്കളയില്‍ പോയി എം എ ബേബി കഴുകി വെയ്ക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്.സിപിഎം സൈബര്‍ ഹാന്റിലുകളില്‍ ഈ വിഡിയോ വൈറലാണ്. എതിര്‍ക്കുന്നവര്‍ ട്രോള്‍ ആയും ഇതു പ്രചരിപ്പിക്കുന്നുണ്ട്. ചെറുപ്പം മുതലെ കഴിച്ച പാത്രം കഴുകിവയ്ക്കുക എന്നത് തന്റെ ശീലമാണെന്നും താന്‍ അത് ഇന്നും പാലിച്ച് വരുന്നുവെന്നും എം എ ബേബി പറഞ്ഞു.
ഒരു വറ്റുപോലും ബാക്കിയാക്കാതെ കഴിച്ചു, പ്ലേറ്റ് സ്വയം കഴുകി; എംഎ ബേബിയുടെ ഗൃഹസമ്പര്‍ക്കം വൈറല്‍ – വിഡിയോ

