ഒരു ദിവസമൊക്കെ ഉറക്കം കുറഞ്ഞാൽ എന്ത് സംഭവിക്കാനാണ്! തിരക്കും സമ്മർദവും കൂടുമ്പോൾ നമ്മൾ ഏറ്റവും അധികം വിട്ടുവീഴ്ച ചെയ്യുന്നത് ഉറക്കത്തിലാണ്. ഉറക്കമിളച്ചിരുന്നുള്ള പഠനവും ജോലിയും സ്ക്രീൻ ടൈമുമൊക്കെ പ്രത്യക്ഷത്തിൽ ദോഷമുള്ളതായി തോന്നില്ലെങ്കിലും ആരോഗ്യത്തെ ഇത് ഏറെ ബാധിക്കും.
ഒരു ദിവസം മുഴുവന്, അതായാത് 24 മണിക്കൂര് നിങ്ങള് ഉറങ്ങാതിരിക്കുന്നുവെന്ന് കരുതുക. ശരീരത്തിന് എന്തൊക്കെ മാറ്റങ്ങള് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?ഇത് ശരീരം ഒരു അടിയന്തരാവസ്ഥയായി കണക്കാക്കുകയും തലച്ചോറ്, ഹൃദയം, മെറ്റബോളിസം, മാനസികാവസ്ഥ എന്നിങ്ങനെ എല്ലാ പ്രധാന സംവിധാനങ്ങളും സമ്മർദത്തിലാവുകയും ചെയ്യുന്നു. ഹോർമോണുകൾ സന്തുലിതാവസ്ഥ തെറ്റും, വൈജ്ഞാനിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു, നിങ്ങളെ ഉണർന്നിരിക്കാൻ ശരീരം അതിജീവന മോഡിലേക്ക് മാറുന്നു.
തലച്ചോറിൻ്റെ പ്രവർത്തനം
ഒരു ദിവസം മുഴുവൻ ഉണർന്നിരിക്കുമ്പോൾ, തലച്ചോറിന്റെ പ്രീ-ഫ്രോണ്ടൽ കോർട്ടെക്സ് കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങുകയും സാധാരണ എളുപ്പമായി തോന്നുന്ന ജോലികൾ, പതിവ് തീരുമാനങ്ങൾ, ചിന്തകൾ, കാര്യങ്ങൾ ഓർത്തുവെയ്ക്കുക എന്നിവയ്ക്ക് കൂടുതൽ സമയമെടുക്കാൻ കാരണമാകും. അതായത്, നിങ്ങളുടെ പ്രതികരണ സമയവും ശ്രദ്ധാദൈർഘ്യവും കുറയുന്നു.
തലച്ചോറ് സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന മൈക്രോ-സ്ലീപ്പിലേക്ക് വഴുതി വീഴാൻ തുടങ്ങുന്നു. കണ്ണുകൾ തുറന്നിരിക്കുമ്പോഴും മൈക്രോ സ്ലീപ്പ് സംഭവിക്കാം, ഇത് അടിസ്ഥാന പ്രവർത്തനങ്ങളെ അപകടകരമാക്കുകയും മൊത്തത്തിലുള്ള മാനസിക പ്രകടനം കുറയ്ക്കുകയും ചെയ്യുന്നു.

