9-ാം വാർഷികം ആഘോഷിച്ച് ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ. സലാം സലാം എയർന് നിലവിൽ 15 വിമാനങ്ങളാണ് ഉള്ളത്. ഈ വർഷം മൂന്നെണ്ണം കൂടി എത്തിയേക്കുമെന്ന് സലാം എയറിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖഞ്ചി അറിയിച്ചു.മെയ്, ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ ഡെലിവറി ചെയ്യാനാണ് പദ്ധതി. 2030 ആകുമ്പോഴേക്കും 30 വിമാനങ്ങൾ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്നും അദേഹം വ്യക്തമാക്കി.പോർട്ട് സുഡാൻ, ഡമാസ്‌കസ്, വിയന്ന, മേഡൻ (ഇന്തോനേഷ്യ) എന്നിവിടങ്ങളിലേക്ക് പുതിയ റൂട്ടുകൾ ആരംഭിച്ചിട്ടുണ്ട്. ഈ വർഷാവസാനം കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.2025-ൽ 22,164 വിമാന സർവീസുകളാണ് സലാം എയർ നടത്തിയത്. 34 ലക്ഷത്തിലധികം യാത്രക്കാർ സേവനം ഉപയോഗിച്ചു. 44-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തങ്ങളുടെ ശൃംഖല വികസിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

