Headlines

ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്‌സ്

ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഖത്തർ എയർവേയ്‌സ്. ഏറ്റവും മികച്ച എയർലൈൻ എന്നതടക്കം സ്‌കൈട്രാക്‌സിൻറെ ഈ വർഷത്തെ നാല് പുരസ്‌കാരങ്ങളാണ് ഖത്തർ എയർവേയ്‌സ് സ്വന്തമാക്കിയത്. സിംഗപ്പൂർ എയർലൈൻസ് ആണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ എയർലൈൻ.

തുടർച്ചയായ ഒമ്പതാം വർഷമാണ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുള്ള സ്‌കൈട്രാക്‌സിൻറെ പുരസ്‌കാരം ഖത്തർ എയർവേയ്‌സിനെ തേടിയെത്തുന്നത്. വ്യോമയാന രംഗത്തെ പ്രധാന പുരസ്‌കാരങ്ങളിലൊന്നാണ് രാജ്യാന്തര വ്യോമഗതാഗത റേറ്റിങ് സംഘടനയായ സ്‌കൈട്രാക്‌സിന്റേത്. ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എന്നതിന് പുറമെ 12-ാം തവണയും ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്, 13-ാം തവണയും മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ, ഏഴാമതും മികച്ച ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ച് എന്നീ പുരസ്‌കാരങ്ങളാണ് ഖത്തർ എയർവേയ്‌സ് നേടിയത്. പാരീസിൽ നടക്കുന്ന രാജ്യാന്തര എയർഷോയിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തർ എയർവേയ്‌സിന്റെ അൽ മുർജാൻ ലോഞ്ചിനാണ് മികച്ച ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ചിനുള്ള പുരസ്‌കാരം ലഭിച്ചത്.

Leave a Reply