ഒമാൻ തീരത്തിന് സമീപം അറബിക്കടലിൽ ബുധനാഴ്ച പുലർച്ചെ മൂന്ന് തുടർ ഭൂചലനങ്ങൾ രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 5.7 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് സ്ഥിരീകരിച്ചത്.പ്രാദേശിക സമയം പുലർച്ചെ 2.19നാണ് ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. 3.5 തീവ്രതയുള്ള ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സലാലയിൽ നിന്ന് ഏകദേശം 263 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി, ഏകദേശം 35 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.തുടർന്ന് ശക്തിയേറിയ രണ്ടുഭൂചലനങ്ങൾ കൂടി ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതുവരെ ആളപായമോ വസ്തുനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
ഒമാൻ തീരത്തിന് സമീപം അറബിക്കടലിൽ മൂന്ന് തുടർ ഭൂചലനങ്ങൾ; 5.7 വരെ തീവ്രത

