അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലൻഡിലെ ജനീവയില്‍ അടുത്ത വ്യാഴാഴ്ച നടക്കും. ഇരു കക്ഷികളും തമ്മിലുള്ള പൊതുവായ ധാരണകളിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കുന്ന യുഎസ്- ഇറാന്‍ ചര്‍ച്ചകള്‍ കക്ഷികള്‍ക്കിടയില്‍ ഒരു കരാര്‍ അന്തിമമാക്കുക എന്ന ലക്ഷ്യത്തോടെയാകുമെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി പറഞ്ഞു.
ഫെബ്രുവരി ആദ്യം സുല്‍ത്താനേറ്റില്‍ ആരംഭിച്ച ചര്‍ച്ചകള്‍ പിന്നീട് ഒമാന്റെ മധ്യസ്ഥതയില്‍ തന്നെ ജനീവയില്‍ പുനരാരംഭിച്ചിരുന്നു. ഇരു കക്ഷികളും പങ്കുവെച്ച ലക്ഷ്യങ്ങളും പ്രസക്തമായ സാങ്കേതിക പ്രശ്‌നങ്ങളും തിരിച്ചറിയുന്നതില്‍ ചര്‍ച്ചകള്‍ നല്ല പുരോഗതി കൈവരിച്ചതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

