Headlines

ഒമാനിൽ റമസാനിലെ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ചു

ഒമാനില്‍ റമസാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സമയക്രമം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ‘ഫ്ലെക്‌സിബിള്‍’ രീതി അനുസരിച്ചായിരിക്കും ജോലി സമയം. സ്വകാര്യ മേഖലയിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടരുതെന്നും മന്ത്രാലയം നിര്‍ദേശച്ചു.’ഫ്ലെക്‌സിബിള്‍’ സംവിധാനം അനുസരിച്ച് സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒൻപത് മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാല്‍, യൂണിറ്റ് മേധാവികള്‍ക്ക് തൊഴില്‍ സമയക്രമം തീരുമാനിക്കാവുന്നന്നതാണ്. തൊഴില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തില്‍ വിദൂര ജോലിയും നടപ്പാക്കാം. അതേസമയം, സ്ഥാപനത്തിലെ ഹാജര്‍ നില 50 ശതമാനത്തില്‍ കുറയരുതെന്നും അധികൃതര്‍ പറഞ്ഞു.

Leave a Reply