ഒമാനിൽ വിദേശനിക്ഷേപരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഗോൾഡൻ വിസക്ക് (‘ഗോൾഡൻ റെസിഡ ൻസി’ പ്രോഗ്രാം) തുടക്കം ഒമാൻ വിഷൻ 2040ന് അനുസൃതമായി സ്വകാര്യമേഖലയിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരത്തെ പിന്തുണക്കുന്നതിനും അറിവ് കൈമാറ്റം വർധിപ്പിക്കുന്നതിനും ദീർഘകാല നിക്ഷേപകരെയും വൈദഗ്ധ്യമുള്ള പ്രഫഷനലുകളെയും ലക്ഷ്യംവെച്ചുള്ളതാണ് ‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാം
നിക്ഷേപകർക്കും അവരുടെ കുടുംബങ്ങൾക്കും പുതുക്കാവുന്ന 10 വർഷത്തെ ഗോൾഡൻ വിസയാണ് നൽകുക. അപേക്ഷകർക്ക് 2,00,000 റിയാലിന് മുകളിൽ ആസ്തിയുണ്ടായിരിക്കണമെന്നത് നിബന്ധനകളി ൽപെട്ടതാണ്.സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾചർ ആൻഡ് എന്റർടൈൻ
മെന്റിൽ നടന്ന പരിപാടിയിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഗോൾഡൻ വിസ അവതരിപ്പിച്ചത്
അപേക്ഷകർ മാനദണ്ഡം പാലിക്കണം
- താഴെ പറയുന്ന ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുന്നവർക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാവുന്നതാണ്
- കമ്പനി സ്ഥാപനം: കമ്പനി സ്ഥാപിച്ചിട്ട് കുറഞ്ഞത് ഒരു വർഷമെങ്കിലും ആകണം. അപേക്ഷകന്റെ ഓഹരി ആകെ ആസ്തികളിൽ 2,00,000 റിയാലിന് മുകളിൽ മൂല്യമുള്ളതായിരിക്കണം.
- ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിലെ (ഐ.ടി.സി) സ്വത്ത്: പൂർത്തിയായ റെസിഡൻഷ്യൽ, വാണിജ്യ, അല്ലെങ്കിൽ ടൂറിസം യൂനിറ്റുകളുടെ ടൈറ്റിൽ ഡീഡോടുകൂടി ഉടമസ്ഥത. കമ്പനി വഴിയാ ണെങ്കിൽ, സാക്ഷ്യപ്പെടുത്തിയ അന്തിമ ബാലൻസ് ഷീറ്റ് ആവശ്യമാണ്.
- ഗവ. ഡെവലപ്‌മെന്റ് ബോണ്ടുകൾ: അപേക്ഷകന്റെ പേര് രജിസ്റ്റർ ചെയ്ത ബോണ്ടുകൾ, രണ്ട് വർ ഷത്തെ കാലാവധി ഉണ്ടായിരിക്കണം.
- ലിസ്റ്റഡ് ഓഹരികൾ: അപേക്ഷകന്റെ പേര് രജിസ്റ്റർ ചെയ്ത ഓഹരികളുടെ വിപണിമൂല്യം 2,00,000 റിയാലിന് മുകളിൽ ഉണ്ടായിരിക്കണം.
- നിശ്ചിത ബാങ്ക് നിക്ഷേപം: 2,00,000 റിയാലിന് മുകളിൽ അഞ്ച് വർഷത്തേക്ക് നിക്ഷേപമുണ്ടാക ണം. റെസിഡൻസി കാലാവധിയിലുടനീളം അഞ്ച് വർഷത്തെ ബ്ലോക്കുകളിൽ പുതുക്കാവുന്നത്.
- .50 ലധികം ഒമാനികളെ ജോലിക്ക് നിയമിക്കുന്ന കമ്പനികൾ: 50 ലധികം ഒമാനി ജീവനക്കാരുള്ള തും 2,00,000 റിയാലിന് മുകളിൽ മൂലധനമുള്ളതുമായ കമ്പനിയുടെ ഉടമസ്ഥത.
- വിദേശ നിക്ഷേപ നിയമപ്രകാരമുള്ള കമ്പനികൾ: ഒമാന്റെ വിദേശനിക്ഷേപ നിയമപ്രകാരം രജിസ്റ്റ ർ ചെയ്ത കമ്പനികൾക്ക് ഒരു പങ്കാളിയെയോ മുതിർന്ന പ്രഫഷനലിനെയോ ഇൻവെസ്റ്റർ റെസിഡൻ സിക്ക് നാമനിർദേശം ചെയ്യാം. കമ്പനിക്ക് 2,00,000 റിയാലിന് മുകളിൽ മൂലധനമുണ്ടായിരിക്കണം. മൂ ലധനത്തിന്റെ വലുപ്പമനുസരിച്ച് ഒന്നിലധികം നാമനിർദേശങ്ങൾ അനുവദനീയമാണ്
പ്രധാന ആനുകൂല്യങ്ങൾ
- വിമാനത്താവളങ്ങളിലും അതിർത്തി പോയന്റുകളിലും ഫാസ്റ്റ്ട്രാക്ക് ലെയ്‌നുകൾ
- ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സിന് (ഐ.ടി.സി) പുറത്ത് സ്വത്ത്! ഒമാനികളല്ലാത്തവർക്ക് ഉടമ സ്ഥതനിഷിദ്ധമായ പ്രദേശങ്ങൾ ഒഴികെ, റെസിഡൻഷ്യൽ, വാണിജ്യ, അല്ലെങ്കിൽ വ്യവസായിക സ്വ ത്ത് വാങ്ങാം. ഇത് മറ്റൊരാൾക്ക് കൈമാറാം.
- മൂന്ന് ഗാർഹിക ജോലിക്കാരെ നിയമിക്കാനുള്ള അനുമതി
- .ബന്ധുക്കൾക്ക് വിസിറ്റ് വിസ നൽകാനുള്ള അവകാശം

