Headlines

ഒമാനില്‍ കിണര്‍ ശരിയാക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

മസ്‌കറ്റ് : ഒമാനില്‍ കിണര്‍ ശരിയാക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. ഖാബൂറ വിലായത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാണാതായ തൊഴിലാളിക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണ്. ഏത് രാജ്യക്കാരായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നുള്ള വിവരം ലഭ്യമായിട്ടില്ല. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 

Leave a Reply