ഐ.സി.സി റാങ്കിങ്ങിൽ ഒന്നാമനായി വരുൺ ചക്രവർത്തി

ഐ.സി.സി ടി20 ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനത്തെത്തി. ടി20 റാങ്കിങ്ങിൽ ഒന്നാമനാകുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് അദ്ദേഹം. മുൻപ് ജസ്പ്രീത് ബുംറയും രവി ബിഷ്‌ണോയിയും ഈ നേട്ടം കൈവരിച്ചിരുന്നു.ന്യൂസീലൻഡ് പേസർ ജേക്കബ് ഡഫിയെ മറികടന്നാണ് വരുൺ ഒന്നാമതായത്. ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തിനൊപ്പം, ഏഷ്യാ കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്നായി രണ്ട് വിക്കറ്റ് വീഴ്ത്തിയതും അദ്ദേഹത്തിന്റെ നേട്ടത്തിൽ നിർണായകമായി.

Leave a Reply