Headlines

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കൾ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരായി

ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷിന്റെ മാതാപിതാക്കൾ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. മാതാവ് ഗീതയും പിതാവ് സുരേഷുമാണ് തൃശൂരിലെ സ്റ്റേഷനിൽ എത്തിയത്. പേട്ടയിൽ നിന്നുള്ള പൊലീസ് സംഘം എത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തും

സുകാന്തിനെതിരെ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നൽകിയതിന് പിന്നാലെ പ്രതി സുകാന്തിനൊപ്പം ഇവർ ഒളിവിൽ പോയിരുന്നു.ഇന്നാണ് ഇരുവരും സ്റ്റേഷനിൽ ഹാജരായത്.നിലവിൽ ഇരുവരും കേസിൽ പ്രതികൾ അല്ല.

അതേസമയം ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാർച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.

Leave a Reply