ഐപിഎല്ലില്‍ നിന്നു ഒഴിവാക്കിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നു. പുതിയ സീസണിലേക്കായി താരത്തെ ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് ടീമിലെത്തിച്ചു. 6.44 കോടി മുടക്കിയാണ് ലാഹോര്‍ ടീം താരത്തെ സ്വന്തമാക്കിയത്. 2016, 18ലും നേരത്തെ ലാഹോറിനായി മുസ്തഫിസുര്‍ പിഎസ്എല്ലില്‍ കളിച്ചിട്ടുണ്ട്. പാക് സൂപ്പർ ലീഗിലെ നിലവിലെ ചാംപ്യൻമാർ കൂടിയാണ് ലാഹോർ.
ഐപിഎല്ലില്‍ ഇത്തവണ ലേലത്തിലൂടെ ടീമിലെത്തിയ ഏക ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ ഇത്തവണ സ്വന്തമാക്കിയത്. ലേലത്തില്‍ 9 കോടി 20 ലക്ഷം രൂപയ്ക്കാണ് താരം കൊല്‍ക്കത്ത ടീമിലെത്തിയത്.
എന്നാല്‍ മസ്തഫിസുറിനെ ഐപിഎല്‍ ടീമില്‍ കളിപ്പിക്കരുതെന്നു ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതോടെ വിവാദത്തിലായി. പിന്നാലെ താരത്തെ ടീമില്‍ നിന്നു ഒഴിവാക്കണമെന്നു ബിസിസിഐ കെകെആര്‍ ടീമിനു നിര്‍ദ്ദേശവും നല്‍കി. ഇതോടെയാണ് താരത്തെ ഒഴിവാക്കിയത്.

