Headlines

ഐക്യത്തിന്റെയും പൈതൃകത്തിന്റെയും മനോഹാരിതയുമായി ‘സീസൺ ഓഫ് വുൾഫ’: പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

ഇമാറാത്തി സംസ്കാരത്തിന്റെയും പൗരാണിക പാരമ്പര്യങ്ങളുടെയും ഊഷ്മളത നഗരവീഥികളിൽ നിറയ്ക്കാൻ ലക്ഷ്യമിട്ട് ‘സീസൺ ഓഫ് വുൾഫ’ പദ്ധതിക്ക് തുടക്കമായി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തിങ്കളാഴ്ച ഈ പുത്തൻ സംരംഭം പ്രഖ്യാപിച്ചത്.ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി, ഹഖ് അൽ ലൈല, റമസാൻ, പെരുന്നാൾ(ഈദുൽ ഫിത്ർ) എന്നീ സുപ്രധാന ആഘോഷങ്ങളെ കോർത്തിണക്കിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദുബായിലെ അയൽപക്കങ്ങളിൽ സ്നേഹത്തിന്റെ തനിമയും ഔദാര്യവും പടർത്തുന്നതിനും ഈ സീസൺ വേദിയാകുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.

ദുബായിലെ 30–ഓളം കേന്ദ്രങ്ങളിലായി സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ 50-ലേറെ വൈവിധ്യമാർന്ന പരിപാടികളാണ് സീസണിന്റെ ഭാഗമായി അണിയറയിൽ ഒരുങ്ങുന്നത്. ഫെബ്രുവരി മൂന്നിന് നടക്കുമെന്ന് കരുതുന്ന ‘ഹഖ് അൽ ലൈല’ ആഘോഷത്തോടെയാണ് ഇതിന് തുടക്കമാകുന്നത്.

Leave a Reply