Headlines

ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ എറണാകുളം താരങ്ങൾക്ക് സ്വർണ്ണ-വെള്ളി നേട്ടം

വിയറ്റ്‌നാമിൽ ഓൾ ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 2025-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എറണാകുളം സ്വദേശികൾ തിളക്കമാർന്ന വിജയം നേടി. നവീൻ പോൾ, റോസ് ഷാരോൺ എന്നിവർ സ്വർണ്ണ മെഡലുകൾ നേടിയപ്പോൾ, സഞ്ജു സി നെൽസൺ വെള്ളി മെഡൽ കരസ്ഥമാക്കി രാജ്യത്തിന്റെ യശസ്സുയർത്തി

82.5 കിലോഗ്രാം സീനിയർ വിഭാഗത്തിലാണ് നവീൻ പോൾ സ്വർണ്ണം നേടിയത്. വനിതകളുടെ 67.5 കിലോഗ്രാം വിഭാഗത്തിലാൻ റോസ് ഷാരോൺ സ്വർണ്ണം കരസ്ഥമാക്കിയത് . 90 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ സഞ്ജു സി നെൽസൺ വെള്ളി മെഡൽ നേടി.

വേൾഡ് റോ പവർലിഫ്റ്റിംഗ് ഫെഡറേഷനാണ് ഈ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഏഷ്യയിലെ ശക്തരായ മത്സരാർത്ഥികളെ പിന്തള്ളിയാണ് ഈ മൂന്ന് മലയാളി താരങ്ങളും തങ്ങളുടെ മികവ് തെളിയിച്ചത്. എറണാകുളം കലൂരിലുള്ള ഒൻടെക് ഫിറ്റ്‌നസ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇവർ പരിശീലനം നേടിയത്.

Leave a Reply